ഓപ്പറേഷന് തൂഫാന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ 78 കേസുകളിലായി 84 പേര് കൂടി അറസ്റ്റിലായി. ഇതോടെ ഓപ്പറേഷന് തൂഫാന്റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 8991 ആയി ഉയര്‍ന്നു. ......
തിരുവനന്തപുരം: ദീർഘദൂര യാത്രക്കാർക്ക് വിമാന-ട്രെയിൻ യാത്രയ്ക്ക് സമാനമായ സൗകര്യങ്ങളുമായി കെഎസ്ആർടിസിയുടെ പുതിയ ആഡംബര ബസ് സർവീസ്. ‘എക്സിക്യൂട്ടീവ് ക്ലാസ്’ എന്ന പേരിലുള്ള സർവീസ് ആലപ്പുഴ–ബെംഗളൂരു റൂട്ടിൽ ഞായറാഴ്ച മുതൽ ഓടിത്തുടങ്ങും.
വന്ദേഭാരത് ട്രെയിനിന് സമാന്തരമായി രാത്രിയാത്രയ്ക്ക് അനുയോജ്യമായ രീതിയിലാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്. ......
ചെങ്ങന്നൂര്‍: വെള്ളപ്പൊക്കം ബാധിച്ച പ്രദേശങ്ങളിലെ രണ്ടാംഘട്ട ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നഗരസഭ ആരംഭിച്ചതായി നഗരസഭാ ചെയര്‍പേഴ്സണ്‍ മനീഷ് കീഴാമഠത്തില്‍ പറഞ്ഞു. വെള്ളം കയറി ചെളിയടിഞ്ഞു കൂടിയ കടവുകള്‍, റോഡുകള്‍ എന്നിവ നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ യന്ത്രസാമഗികളുടെ സഹായത്തോടെ വൃത്തിയാക്കുന്ന പ്രവര്‍ത്തനങ്ങളാണ് നഗരസഭ ആരംഭിച്ചത്. ......
ചെങ്ങന്നൂർ: അഭിപ്രായ സ്വാതന്ത്ര്യത്തെയും. സമരങ്ങളെയും ഭയപ്പെടുന്നത്. ഫാസിസ്റ്റ് ഭരണകൂടങ്ങളുടെ പ്രത്യേകതയാണ്.......
ചെങ്ങന്നൂർ: ഉള്ളിലെ വേർതിരിവുകൾ മായ്ച്ച്, പരിമിതികളെ മാറ്റിനിർത്തി അവർ ആടിയും പാടിയും പൊന്നോണം ആഘോഷിച്ചു. മാത്തുണ്ണി മാത്യൂസ് ട്രെയിനിംഗ് സെന്ററിലെ ഭിന്നശേഷിക്കാരായ കുട്ടികൾക്കായി സംഘടിപ്പിച്ച ഓണാഘോഷ പരിപാടികൾ ഇത്തവണ അവർക്ക് പകർന്നത് പുത്തൻ പ്രതീക്ഷയും വേറിട്ട അനുഭവവുമാണ്.
കൃത്യമായ പരിശീലനവും സ്നേഹവും നൽകിയാൽ ഭിന്നശേഷിയെ അതിജീവിക്കാൻ ഈ കുട്ടികൾക്ക് കഴിയുമെന്ന് സജി ചെറിയാൻ എംഎൽഎ. ......
മാന്നാർ: ശ്രീനാരായണഗുരുദേവന്റെ 172-ാമത് ജയന്തി ആഘോഷങ്ങളുടെ ഭാഗമായി എസ്.എൻ.ഡി.പി യോഗം മാന്നാർ യൂണിയന്റെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 16 മുതല്‍ 28 വരെ നടക്കുന്ന ഗുരുവസന്തോത്സവം 2026 ന്റെ പ്രചരണാര്‍ത്ഥം
നടന്ന ദീപശിഖാപ്രയാണവും വാഹനവിളംബര ജാഥയും വെങ്കലനാടിന്റെ വീഥികളെ ഉണർത്തുന്നതായി. ഉച്ചയ്ക്ക് 3 ന് യൂണിയന് ആഫീസ് അങ്കണത്തില്‍
യൂണിയന് ചെയര്മാന് കെ.എം ഹരിലാല്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ
മാന്നാര്‍ പൊലീസ് സബ്ബ് ഇന്‍സ്പെക്ടര്‍ സജിത്ത്മോന്‍ ദീപശിഖാ പ്രയാണം ഫ്ളാഗ് ഓഫ് ചെയ്തു. ......
കോഴിക്കോട്: നടക്കാവിലെ ഹോട്ടലിൽ അറബ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. ജാഫർഖാൻ കോളനി റോഡിലെ ഹോട്ടലിലാണ് റാസൽഖൈമ സ്വദേശിനിയായ സൈനബ് അലി ജുമാ മുഹമ്മദ് അൽ മർസൂക്കിയുടെ മൃതദേഹം കണ്ടെത്തിയത്.
വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം സംബന്ധിച്ച് നടക്കാവ് പൊലീസിന് വിവരം ലഭിച്ചത്. ......
കൊച്ചി: കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയ്ക്കെതിരെ നടന്ന ജാതി അധിക്ഷേപം രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും ഏല്‍ക്കേണ്ടിവന്ന അപമാനമാണെന്ന് മുന്‍ മന്ത്രി കെ. ബാബു. ......
ചിങ്ങ മാസ പൂജയ്ക്കായി ശബരിമല നട ആഗസ്റ്റ് 16 ന് തുറക്കും. വൈകിട്ട് 5 മണിക്ക് തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി പ്രസാദ് ഇ ഡി നടതുറന്ന് ദീപം തെളിയിക്കും. ......
കാലാവസ്ഥാ വ്യതിയാനങ്ങളും പ്രകൃതിദുരന്തങ്ങളും കേരളത്തിലുണ്ടാക്കുന്ന മഴക്കെടുതിയും പ്രളയവും ശാസ്ത്രീയമായി പ്രതിരോധിക്കാന്‍ 'കേരള ഫ്ളെഡ് റെസിലിയന്‍സ് ഇനിഷ്യേറ്റീവ്' (Kerala Flood Resilience Initiative) നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി ഐ.ഐ.ടികളിലെ വിദഗ്ധര്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി.
രാജ്യത്തിനുതന്നെ മാതൃകയാകുന്ന വിധത്തില്‍ അത്യാധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി മികച്ച പ്രളയ പ്രതിരോധ സംവിധാനം സംബന്ധിച്ച സമഗ്ര രൂപരേഖ ഐ.ഐ.ടി റൂര്‍ക്കി, ഐ.ഐ.ടി പാലക്കാട്, ഐ.ഐ.ഐ.ടി കോട്ടയം എന്നിവിടങ്ങളിലെ വിദഗ്ധര്‍ അടങ്ങിയ സംഘം മുഖ്യമന്ത്രിക്ക് മുന്നില്‍ അവതരിപ്പിച്ചു.
സംസ്ഥാനത്തുണ്ടാകുന്ന തീവ്രമഴ, നഗരങ്ങളിലെ വെള്ളക്കെട്ട്, നദീതീര പ്രളയം, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ തുടങ്ങിയ വിവിധ തരം പ്രകൃതിദുരന്തങ്ങളെ നേരിടാന്‍ ശാസ്ത്രീയമായ മുന്നൊരുക്കങ്ങളാണ് വിദഗ്ധ സംഘം നിര്‍ദ്ദേശിച്ചത്. ......